ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/01/10/f9egb6zsO0lP6PTmXTov.jpg)
കൊൽക്കത്ത: നിലമ്പൂർ എം എൽ എ പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബംഗാളിൽ വെച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
Advertisment
ഇതോടെ ബംഗാളിന് പിന്നാലെ കേരളത്തിലും തൃണമൂൽ കോൺഗ്രസിന് എം എൽ എ ആയി. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്.
പാർട്ടിയിൽ സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനമാണ് അൻവറിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്‌സില്‍ കുറിച്ചു
ഇതോടെ അൻവറിന്റെ യുഡിഎഫ് പ്രവേശനവും തൃശങ്കുവിലായി. യുഡിഎഫ് പ്രവേശനത്തിനായി അൻവർ ലീഗിന്റെ പിന്തുണ തേടിയെങ്കിലും കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു.
കോൺഗ്രസ് നേതാക്കളെ കാണാൻ ലക്ഷ്യമിട്ട് അൻവർ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അൻവറിനു സമയം നൽകിയിരുന്നില്ല.