/sathyam/media/media_files/2025/08/13/pwc-2025-08-13-18-03-32.webp)
ഡൽഹി: പിഡബ്ല്യൂസി ഇന്ത്യ (PwC India) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 പുതിയ ജോലി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അറിയിച്ചു. കമ്പനിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വരുമാനം മൂന്നിരട്ടിയാക്കുകയും തൊഴിലാളികളുടെ എണ്ണം 50,000 ആക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
സാങ്കേതിക വിദ്യ, നവീകരണം, കഴിവ് വികസനം എന്നിവയ്ക്കായി വാർഷിക വരുമാനത്തിന്റെ 5% വരെ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ പരിശീലനത്തിനായി 1% വകയിരുത്തും.
സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം, വ്യവസായ-നിർമാണം, വാഹന മേഖല, സാങ്കേതികം, മീഡിയ-ടെലികോം എന്നിവയാണ് പ്രധാന ശ്രദ്ധാ മേഖലകൾ. Tier-2, Tier-3 നഗരങ്ങളിലേക്കും വ്യാപനം നടത്തിക്കൊണ്ട് തൊഴിലവസരങ്ങൾ ഗ്രാമ-നഗര മേഖലയിലുടനീളം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
GenAI പോലുള്ള cutting-edge സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ഡിജിറ്റൽ, സൈബർസുരക്ഷ, ക്ലൗഡ് തുടങ്ങിയ മേഖലകളിൽ സേവന ശേഷി വർധിപ്പിക്കാനാണ് ലക്ഷ്യം.