Advertisment

ഖത്തർ തൂക്കുകയർ വിധിച്ച 8 ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥരെ കൊലമരത്തിൽ നിന്നിറക്കി, തടവുശിക്ഷ പോലുമില്ലാതെ രക്ഷിച്ചെടുത്തത് ഇന്ത്യൻ നയതന്ത്ര വിജയം; നന്ദി പറയാൻ മോദി ദോഹയിലേക്ക്; ഇന്ത്യ രക്ഷിച്ചെടുത്തവരിൽ തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും. രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിച്ചത് പ്രധാനമന്ത്രി നേരിട്ട്. ആഗോള തലത്തിൽ മോദി ഇഫക്ട് വീണ്ടും

ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം നിൻ ഹമദുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്‌ചയാണ് വധശിക്ഷ റദ്ദാക്കാൻ സഹായിച്ചത്. മോചനത്തിന് വഴിതെളിച്ചതും പ്രധാനമന്ത്രിയുടെ നയതന്ത്ര നീക്കങ്ങളെന്ന് സൂചന

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
india qatar

ന്യൂഡൽഹി: രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ നയതന്ത്ര വിജയമാണ് ദോഹയിൽ കണ്ടത്. ഖത്തറിൽ വധശിക്ഷ റദ്ദാക്കപ്പെട്ട ശേഷം തടവിൽ കഴിയുകയായിരുന്ന മലയാളി അടക്കം ഏഴ് മുൻ നാവിക സേനാ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുത്ത് ഡൽഹിയിലെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൻ വിജയമായി മാറുകയാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയടക്കം കഴുമരത്തിൽ നിന്ന് ഇന്ത്യ രക്ഷിച്ചെടുത്ത ഈ സംഘത്തിലുണ്ട്.

Advertisment

മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരായ യഥാർത്ഥ കുറ്റം എന്തായിരുന്നു എന്നത് അവ്യക്തമാണ്. മോചനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും അവ്യക്തം. ഖത്തർ പ്രതിരോധ, സുരക്ഷാ ഏജൻസികൾക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന സ്വകാര്യ സ്ഥാപനമായ അൽ - ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിലെ ഉദ്യോഗസ്ഥരായിരുന്നു എട്ടു മുൻ നാവികസേനാ ഉദ്യോഗസ്ഥരും.



പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഖത്തർ അമീർ ഷെയ്ഖ് തമീം നിൻ ഹമദിനെ നേരിട്ട് കണ്ട് മോചനത്തിന് നന്ദി പറയും. മുൻ നാവികനായ മലയാളി രാഗേഷ് ഗോപകുമാർ, മുൻ ക്യാപ്ടൻമാരായ നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ്, മുൻ കമാൻഡർമാരായ അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത എന്നിവരാണ് കുറ്റവിമുക്തരായത്.  

വിദേശകാര്യ മന്ത്രാലയം ഖത്തറിന് നന്ദി പറഞ്ഞ് ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് മോചന വിവരം പുറംലോകം അറിഞ്ഞത്. വധശിക്ഷ വിധിച്ചതു മുതൽ വിഷയം അതീവ ജാഗ്രതയോടെയാണ് കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നത്.  മോചനത്തിന് ഇടയാക്കിയ നയതന്ത്ര നീക്കങ്ങളും അതിനാൽ രഹസ്യമാണ്. എട്ടുപേരുടെയും വിലാസവും പുറത്തുവിട്ടിട്ടില്ല.



ഏകപക്ഷീയ നടപടികളിലുള്ള വിയോജിപ്പ് അറിയിച്ച ഇന്ത്യയ്ക്ക്, ഇന്ത്യൻ ഉദ്യോഗസ്ഥരുടെ നിഷ്‌കളങ്കത ഖത്തറിനെ ബോദ്ധ്യപ്പെടുത്താനായി.  ഖത്തറും ഇന്ത്യയും കാലങ്ങളായി നല്ല സൗഹൃദബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആ സൗഹൃദത്തിന് യാതൊരു ഉലച്ചിലുമുണ്ടാവില്ല. പ്രവാസികളായ ഓരോരുത്തരുടെയും ജീവനും സുരക്ഷിതത്വത്തിനും ഇന്ത്യ എത്രമാത്രം വിലകല്പിക്കുന്നുവെന്നതിന് ഈ സംഭവം ഉദാഹരണമാണ്.

ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം നിൻ ഹമദുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്‌ചയാണ് വധശിക്ഷ റദ്ദാക്കാൻ സഹായിച്ചത്. മോചനത്തിന് വഴിതെളിച്ചതും പ്രധാനമന്ത്രിയുടെ നയതന്ത്ര നീക്കങ്ങളെന്ന് സൂചന. നടപടികൾക്ക് മേൽനോട്ടം വഹിച്ചത് പ്രധാനമന്ത്രിയാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര സ്ഥിരീകരിച്ചു. മോചനം പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെ തെളിവാണെന്നും ഇന്ത്യ-ഖത്തർ ബന്ധത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാവിക ഉദ്യോഗസ്ഥരുടെ മോചനത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും  ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുമാണ്.

Advertisment