Advertisment

ഭൂമി തട്ടിപ്പ് കേസ്: ലാലു യാദവിൻ്റെ ഭാര്യ റാബ്‌റി ദേവിക്കും രണ്ട് പെൺമക്കൾക്കും ജാമ്യം

New Update
rabri

ഡല്‍ഹി: ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയ്ക്കും രണ്ട് പെൺമക്കൾക്കും ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

Advertisment

റാബ്‌റി ദേവിയും മകൾ മിസ ഭാരതിയും അഴിമതിക്കേസിൽ വാദം കേൾക്കുന്നതിനായി കോടതിയിൽ എത്തിയിരുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കോടതി ഇവരെ വിളിപ്പിച്ചത്. 

ലാലു പ്രസാദിനും കുടുംബാംഗങ്ങൾക്കുമെതിരെ റെയിൽവേയിൽ ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒരു മാസത്തിനകം അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് ജനുവരി 30ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ഫെബ്രുവരി അവസാനത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് വരെ കോടതി അപേക്ഷ തീർപ്പാക്കി. ഫെബ്രുവരി 27ന് കേസിന്റെ അടുത്ത വാദം കേൾക്കും. 

Advertisment