ഡല്‍ഹി: കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പകരമായി 5 ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ച സംഘത്തെ പൊലീസ് പിടികൂടി. ബീഹാറിലാണ് സംഭവം.
സംഭവത്തില്‍ നവാഡ ജില്ലയില്‍ നിന്നുള്ള പ്രിന്‍സ് രാജ്, ഭോല കുമാര്‍, രാഹുല്‍ കുമാര്‍ എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
'ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ്,ബേബി ബര്‍ത്ത് സര്‍വീസ്, പ്ലേബോയ് സര്‍വീസ് തുടങ്ങിയ പരിപാടികളുടെ മറവിലാണ് തട്ടിപ്പുകാര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഫോണ്‍ കോളുകള്‍ വഴി ആളുകളെ വശീകരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ രീതി
ഇന്ത്യയിലുടനീളമുള്ള നിരവധി സംസ്ഥാനങ്ങളില്‍ സംഘം നിരവധി ആളുകളെ വഞ്ചിച്ചിട്ടുണ്ട്. തട്ടിപ്പുകാര്‍ ഫോണിലൂടെയോ വാട്ട്സ്ആപ്പിലൂടെയോ വിവിധ സംസ്ഥാനങ്ങളിലെ ആളുകളിലേക്ക് എത്തുകയായിരുന്നു. പ്രസവിക്കാന്‍ കഴിയാത്ത സ്ത്രീകളെ വിജയകരമായി ഗര്‍ഭം ധരിപ്പിക്കുക എന്നതായിരുന്നു ജോലി.
5 ലക്ഷം രൂപ പ്രതിഫലമായി നല്‍കാമെന്നും നടപടിക്രമങ്ങള്‍ പരാജയപ്പെട്ടാല്‍ 50,000 രൂപ കൂടി അധികം നല്‍കാമെന്നും അവര്‍ വിശ്വസിപ്പിച്ചിരുന്നു
ഇരകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോള്‍ സംഘം 500 രൂപ മുതല്‍ 20,000 രൂപ വരെയുള്ള രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി ആവശ്യപ്പെടും. ഇത്തരത്തില്‍ പണം തട്ടിയെടുത്ത് ഇരകളെ കബളിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.
അറസ്റ്റിലായ വ്യക്തികളില്‍ നിന്ന് ആറ് സ്മാര്‍ട്ട്ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.