രോഗിയെ ലൈംഗികമായി പീഡിപ്പിച്ച റേഡിയോളജിസ്റ്റിനെതിരെ കേസ്

അടുത്ത ദിവസവും യുവതി സെന്ററില്‍ തിരിച്ചെത്തി ആക്രമണം രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

New Update
police

ബെംഗളൂരു: ബെംഗളൂരുവിവിലെ സ്വകാര്യ സ്‌കാന്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഒരു റേഡിയോളജിസ്റ്റിനെതിരെ ബലാത്സംഗ പരാതി. മെഡിക്കല്‍ സ്‌കാനിംഗിനിടെ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. 

Advertisment

ആനേക്കലിലെ വിധാത്ത സ്‌കൂള്‍ റോഡിലുള്ള പ്ലാസ്മ മെഡിനോസ്റ്റിക്‌സ് സ്‌കാനിംഗ് സെന്ററിലാണ് സംഭവം. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് സ്‌കാനിംഗിന് എത്തിയ യുവതിയാമ് പരാതിക്കാരി.


റേഡിയോളജിസ്റ്റ് ഡോ. ജയകുമാര്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അശ്ലീലമായി പെരുമാറുകയും ചെയ്‌തെന്നും ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.


അടുത്ത ദിവസവും യുവതി സെന്ററില്‍ തിരിച്ചെത്തി ആക്രമണം രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഭര്‍ത്താവ് ദൃശ്യങ്ങള്‍ കാണുകയും റേഡിയോളജിസ്റ്റിനെ നേരിടുകയും ചെയ്തു.

 ബിഎന്‍എസ് 64 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബെംഗളൂരു റൂറല്‍ പോലീസ് മേധാവി സികെ ബാബ പറഞ്ഞു. ഡോക്ടര്‍ നിലവില്‍ ഒളിവിലാണ്, ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ രണ്ട് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment