അംബാല വ്യോമസേനാ താവളത്തിൽ റാഫേൽ യുദ്ധവിമാനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പറന്നുയർന്നു

2023ല്‍, പ്രസിഡന്റ് മുര്‍മു അസമിലെ തേസ്പൂര്‍ വ്യോമസേനാ സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30എംകെഐ യുദ്ധവിമാനത്തില്‍ യാത്ര ചെയ്തു

New Update
Untitled

അംബാല: അംബാല വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് രാഷ്ട്രപതിയെ വഹിച്ച ജെറ്റ് പറത്തി.

Advertisment

2023ല്‍, പ്രസിഡന്റ് മുര്‍മു അസമിലെ തേസ്പൂര്‍ വ്യോമസേനാ സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30എംകെഐ യുദ്ധവിമാനത്തില്‍ യാത്ര ചെയ്തു. ബ്രഹ്‌മപുത്ര നദിക്കും തേസ്പൂര്‍ താഴ്വരയ്ക്കും മുകളിലൂടെ പറന്ന് ഏകദേശം 30 മിനിറ്റ് ആകാശത്ത് ചെലവഴിച്ച ശേഷം സുരക്ഷിതമായി താവളത്തിലേക്ക് മടങ്ങി.


നേരത്തെ മുന്‍ രാഷ്ട്രപതിമാരായ എപിജെ അബ്ദുള്‍ കലാമും പ്രതിഭ പാട്ടീലും പൂനെയ്ക്കടുത്തുള്ള ലോഹെഗാവ് വ്യോമസേനാ സ്റ്റേഷനില്‍ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നിരുന്നു. 

Advertisment