ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാന സ്ക്വാഡ്രണുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനായി കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ നീക്കം

അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ യുദ്ധവിമാന സ്‌ക്വാഡ്രണുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനായി, കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ നീക്കം. 

Advertisment

ഇത് സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും ചര്‍ച്ചകള്‍ നടത്തുന്നതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


114 ആധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ലക്ഷ്യമിട്ടുള്ള മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇടക്കാല നടപടിയെന്ന നിലയില്‍ കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ആവശ്യം ഉയരുന്നുണ്ട്.

അതിനായി ഫ്രാന്‍സുമായി നേരിട്ടുള്ള സര്‍ക്കാര്‍തല ചര്‍ച്ചകള്‍ വേണമെന്ന് വ്യോമസേന ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment