ഡല്‍ഹി: ഇന്ത്യ പാകിസ്ഥാനെതിരേ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നടപടിയില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്, ഫ്രഞ്ച് ഹൈടെക് അഡ്വാന്‍സ്ഡ് വിമാനങ്ങളുടെ വിപണി തകര്‍ക്കാന്‍ ചൈന തങ്ങളുടെ എംബസികളെ ഉപയോഗിച്ച് റാഫേല്‍ ജെറ്റുകള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്.
റഫാലിന്റെ അന്താരാഷ്ട്ര പ്രശസ്തി തകര്‍ക്കാനും, ഫ്രഞ്ച് നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ വാങ്ങരുതെന്ന് വിവിധ രാജ്യങ്ങളെ പ്രേരിപ്പിക്കാനും, പകരം ചൈനീസ് നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ശ്രമിച്ചതെന്ന് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള നാല് ദിവസത്തെ സൈനിക സംഘര്‍ഷത്തില്‍ മൂന്ന് റാഫേല്‍ വിമാനങ്ങള്‍ വെടിവച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടതിന് മാസങ്ങള്‍ക്കുശേഷമാണ് ചൈനയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, റാഫേല്‍ നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്റെ സിഇഒ എറിക് ട്രാപ്പിയര്‍ പാകിസ്ഥാന്റെ അവകാശവാദം 'കൃത്യമല്ല' എന്ന് വ്യക്തമാക്കി.