ഡല്‍ഹി: പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ 45 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിനിടെ ചൈനയെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ പരാമര്‍ശിച്ചുകൊണ്ട് ബിജെപി വക്താവ് സംബിത് പത്ര അദ്ദേഹത്തെ രാഹുല്‍ ജിന്‍പിംഗ് എന്നാണ് വിശേഷിപ്പിച്ചത്
എനിക്ക് അദ്ദേഹത്തെ 'രാഹുല്‍ ജിന്‍പിംഗ്' എന്ന് വിളിക്കാന്‍ തോന്നുന്നു. അദ്ദേഹം 34 തവണ ചൈനയുടെ പേര് ഉപയോഗിച്ചു. അടുത്ത ജന്മത്തില്‍ ഒരു ചൈനക്കാരനാകണമെന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുന്നുണ്ടാകണമെന്നും സംബിത് പത്ര പറഞ്ഞു.
2004-14 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി 25 മടങ്ങ് വര്‍ദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെയും അദ്ദേഹം എതിര്‍ത്തു. ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളും പത്ര തള്ളിക്കളഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ മുദ്ര പദ്ധതി പ്രകാരം 51 കോടി ആളുകള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നും, യുപിഐ പോലുള്ള സാമ്പത്തിക കണ്ടുപിടുത്തങ്ങളെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നുവെന്നും പത്ര ചൂണ്ടിക്കാട്ടി. നിലവില്‍ ഇത് പ്രതിദിനം 500 ദശലക്ഷം ഇടപാടുകള്‍ സാധ്യമാക്കുന്നു
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു, അദ്ദേഹം തന്റെ പ്രസംഗത്തില്‍ 34 തവണ ചൈനയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് അമിത് മാളവ്യ എടുത്തുപറഞ്ഞു.