ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ആ​ക്ര​മ​ണം: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്കും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വി​നും നേ​രെ​യു​ള്ള അ​തി​ക്ര​മം, ഇത്ത​രം വി​ദ്വേ​ഷ​ങ്ങ​ള്‍​ക്ക് രാ​ജ്യ​ത്ത് സ്ഥാ​ന​മി​ല്ലെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി

New Update
Gavai_rahul061025

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​ക്ക് നേ​രെ ഷൂ ​എ​റി​യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി.

Advertisment

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ആ​ക്ര​മ​ണം രാ​ജ്യ​ത്തി​ന്‍റെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ന്ത​സി​നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി വി​മ​ർ​ശി​ച്ചു.

അ​ത്ത​രം വി​ദ്വേ​ഷ​ങ്ങ​ള്‍​ക്ക് രാ​ജ്യ​ത്ത് സ്ഥാ​ന​മി​ല്ലെ​ന്നും അ​വ അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, ചീ​ഫ് ജ​സ്റ്റീ​സി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ​യും നി​യ​മ​വാ​ഴ്ച്ച​യു​ടെ​യും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ പ്ര​തി​ക​രി​ച്ചു.

സ​ത്യ​സ​ന്ധ​ത​യി​ലൂ​ടെ​യും സ്ഥി​രോ​ത്സാ​ഹ​ത്തി​ലൂ​ടെ​യും രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത നീ​തി​ന്യാ​യ പ​ദ​വി​യി​ലേ​ക്ക് എ​ത്തി​യ ചീ​ഫ് ജ​സ്റ്റീ​സി​നെ ഇ​ത്ത​ര​ത്തി​ല്‍ ആ​ക്ര​മി​ക്കു​ന്ന​ത് അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​ത്തി​നി​ടെ സ​മൂ​ഹ​ത്തി​ല്‍ വെ​റു​പ്പും മ​ത​ഭ്രാ​ന്തും വ​ര്‍​ഗീ​യ​ത​യും എ​ത്ര​മാ​ത്രം പ​ട​ര്‍​ന്നു​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഇ​ത്ത​രം ബു​ദ്ധി​ശൂ​ന്യ​മാ​യ പ്ര​വൃ​ത്തി​ക​ളെ​ന്നും ഖ​ര്‍​ഗെ പ​റ​ഞ്ഞു.

Advertisment