ആരാണ് കള്ളം പറയുന്നത്?: 'ഒന്നുകില്‍ നരവണെ , അല്ലെങ്കില്‍ പെന്‍ഗ്വിന്‍? മുൻ കരസേനാ മേധാവി കള്ളം പറയില്ല, ഞാൻ നരവണെയെ വിശ്വസിക്കുന്നു'; പുസ്തക വിവാദത്തിൽ രാഹുൽ ഗാന്ധി

'എന്റെ പുസ്തകത്തിനായി ഈ ലിങ്ക് ഫോളോ ചെയ്യൂ' എന്ന് നരവണെ തന്നെ മുന്‍പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സത്യം ആരുടേതാണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രസാധകരായ പെന്‍ഗ്വിനെയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.

Advertisment

ഒന്നുകില്‍ നരവണെ അല്ലെങ്കില്‍ പ്രസാധകരായ പെന്‍ഗ്വിന്‍. ഇവരില്‍ ആരോ ഒരാള്‍ കള്ളം പറയുകയാണെന്നും താന്‍ മുന്‍ കരസേനാ മേധാവിയെയാണ് വിശ്വസിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചൊവ്വാഴ്ച പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആരാണ് കള്ളം പറയുന്നത്?: 'ഒന്നുകില്‍ നരവണെ കള്ളം പറയുന്നു, അല്ലെങ്കില്‍ പെന്‍ഗ്വിന്‍. ഒരു മുന്‍ കരസേനാ മേധാവി കള്ളം പറയുമെന്ന് ഞാന്‍ കരുതുന്നില്ല. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് പെന്‍ഗ്വിന്‍ പറയുന്നത്. എന്നാല്‍ ആമസോണില്‍ ഈ പുസ്തകം ലഭ്യമാണ്. ഞാന്‍ പെന്‍ഗ്വിനേക്കാള്‍ നരവണെ ജിയെ വിശ്വസിക്കുന്നു,' രാഹുല്‍ പറഞ്ഞു.

2023-ല്‍ തന്റെ പുസ്തകം പ്രൊമോട്ട് ചെയ്തുകൊണ്ടുള്ള നരവണെയുടെ ട്വീറ്റ് രാഹുല്‍ ചൂണ്ടിക്കാട്ടി. പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് പുസ്തകം പുറത്തിറങ്ങാത്തത് എന്ന തരത്തിലുള്ള വാദങ്ങള്‍ ഉയരുന്നത്.


'എന്റെ പുസ്തകത്തിനായി ഈ ലിങ്ക് ഫോളോ ചെയ്യൂ' എന്ന് നരവണെ തന്നെ മുന്‍പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സത്യം ആരുടേതാണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നരവണെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ലെന്നും പിഡിഎഫ് പ്രചരിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് പെന്‍ഗ്വിന്‍ നിലപാട്. എന്നാല്‍ പാര്‍ലമെന്റില്‍ ഈ പുസ്തകത്തിന്റെ കോപ്പി ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ ഗാന്ധി, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഈ വിവാദത്തെ ആയുധമാക്കുകയാണ്.

Advertisment