ആർഎസ്എസ് വിരുദ്ധ പരാമർശം: ഭിവണ്ടി കോടതിയിൽ നേരിട്ട് ഹാജരായി രാഹുൽ ഗാന്ധി

നേരത്തെ ഈ കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി ശിവരാജ് പട്ടേലായിരുന്നു അദ്ദേഹത്തിന് വേണ്ടി ജാമ്യം നിന്നിരുന്നത്.

New Update
rahul gandhi

മുംബൈ: ആർഎസ്എസിനും കേന്ദ്രമന്ത്രി അമിത് ഷായ്ക്കുമെതിരെ വിവാദ പരാമർശം നടത്തിയെന്ന കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ ഭിവണ്ടി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരായി. ശനിയാഴ്ച രാവിലെയായിരുന്നു നടപടിക്രമങ്ങൾക്കായി അദ്ദേഹം കോടതിയിലെത്തിയത്.

Advertisment

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനെയിലെ ഭിവണ്ടിയിൽ നടന്ന റാലിയിലാണ് കേസിനാസ്പദമായ സംഭവം.മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. ആർഎസ്എസ് ഭാരവാഹിയായ രാജേഷ് കുന്തെയാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയിൽ സ്വകാര്യ പരാതി നൽകിയത്.


നേരത്തെ ഈ കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി ശിവരാജ് പട്ടേലായിരുന്നു അദ്ദേഹത്തിന് വേണ്ടി ജാമ്യം നിന്നിരുന്നത്.

എന്നാൽ 2025 ഡിസംബറിൽ ശിവരാജ് പട്ടേൽ അന്തരിച്ചതിനെ തുടർന്ന്, നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ ജാമ്യഹർജി സമർപ്പിക്കാനാണ് രാഹുൽ ഗാന്ധി നേരിട്ട് ഹാജരായതെന്ന് അഭിഭാഷകൻ നാരായൺ അയ്യർ വ്യക്തമാക്കി.

Advertisment