ഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രങ് പുനിയയും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി ഇരുവരും മത്സരിച്ചേക്കുമെന്നാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇരുവരും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച നടന്ന യോഗത്തിനു ശേഷമുള്ള രാഹുലിന്റെയും ഗുസ്തി താരങ്ങളുടെയും ചിത്രം കോൺഗ്രസ് എക്സിലൂടെ പങ്കുവച്ചു. വിനേഷും ബജ്‍രങ് പുനിയയും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർത്ഥിത്തി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.