/sathyam/media/media_files/MdVDpo06eVA6dH4xb3ZL.jpg)
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഹരിയാനയിലെ തോല്‍വിയില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ നേതാക്കളുടെ സ്വാര്‍ത്ഥത വിനയായി എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തിൻ്റെ വസതിയിൽ വിളിച്ച അവലോകന യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. അജയ് മാക്കൻ, അശോക് ഗെഹ്‌ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാൽ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ ഏറെക്കുറെ നിശബ്ദത പാലിച്ച രാഹുല്‍, സംസാരിക്കാനുള്ള തന്റെ ഊഴമെത്തിയപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറഞ്ഞത്.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കും (ഇവിഎം) ഇലക്ഷൻ കമ്മീഷനും (ഇസി) ഉത്തരം നൽകാനുണ്ടെന്നും വോട്ടെണ്ണലിൻ്റെ കാര്യത്തിൽ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയെക്കാള്‍ സ്വന്തം നേട്ടത്തിനാണ് പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യമെന്നായിരുന്നു രാഹുലിന്റെ രണ്ടാമത്തെ വിമര്‍ശനം. ജയിക്കാവുന്ന തിരഞ്ഞെടുപ്പാണ് കൈവിട്ടതെന്നും അദ്ദേഹം ആഞ്ഞടിച്ചു.നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും പറഞ്ഞ് രാഹുല്‍ എഴുന്നേറ്റ് പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.