/sathyam/media/media_files/2024/11/18/To3B7mXWnW7QKu4Mw3Z1.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരുമിച്ച് നിന്നാല്‍ സുരക്ഷിതമാണ് എന്ന മുദ്രാവാക്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നവംബര്‍ 20ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയില്‍ നടന്ന പത്രസമ്മേളനത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
നരേന്ദ്രമോദിയുടെ ഭരണം ഗൗതം അദാനി പോലുള്ള ധനികര്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്രമോദിയുടെ ശ്രമം. ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന മോദിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചാണെന്നും രാഹുല്‍ പറഞ്ഞു.
സേഫ് തുറന്ന് മോദിയും അദാനിയും നില്‍ക്കുന്ന ചിത്രം രാഹുല്‍ പുറത്തെടുത്തു. ഇവര്‍ ഒരുമിച്ചു നില്‍ക്കുന്നിടത്തോളം അവര്‍ സുരക്ഷിതരാണ് എന്ന ബാനറുള്ള ചിത്രമാണ് രാഹുല്‍ പുറത്തെടുത്തത്.
മഹാരാഷ്ട്രയിലെ മുഴുവന്‍ രാഷ്രടീയ സംവിധാനവും ധാരാവി ചേരി പുനര്‍ വികസന പദ്ധതി അദാനിക്ക് നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു. രാജ്യത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നത്.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കും. മഹാ വികാസ് അഖാഡി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയാല്‍ ധാരാവി ചേരി നവീകരണത്തിനായി അദാനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us