ഷിംല: ഓടുന്ന ബസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് യാത്രക്കാരന്‍ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്തതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ച് ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എച്ച്ആര്‍ടിസി).
നവംബര്‍ അഞ്ചിന് ധല്ലിക്കും സഞ്ജൗലിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം.
ഓഡിയോ സംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയിരുന്നു, ഉടന്‍ തന്നെ നടപടിയെടുക്കാന്‍ എച്ച്ആര്‍ടിസിയോട് നിര്‍ദ്ദേശിച്ചു.
ഇതിന് മറുപടിയായി ബസ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടാല്‍ തുടര്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എച്ച്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കി.
ഭരണകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബി.ജെ.പിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പോലുള്ള സാധാരണ ജീവനക്കാരെ ഇത്തരം കാര്യങ്ങളില്‍ പീഡിപ്പിക്കുന്നത് തെറ്റാണെന്ന് മുന്‍ മന്ത്രി സുഖ്റാം ചൗധരി പറഞ്ഞു. ഇത്തരം നടപടികളിലൂടെ ഹിമാചല്‍ പ്രദേശ് പരിഹാസത്തിന് പാത്രമാവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.