ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മോദിജീ പൊള്ളയായ പ്രസംഗങ്ങള്‍ നിര്‍ത്തൂ. ഭീകരതയെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രസ്താവന നിങ്ങള്‍ വിശ്വസിച്ചത് എന്തുകൊണ്ടാണെന്ന് പറയൂ എന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
മോദിയുടെ മനസ്സ് തണുത്തതാണ്, പക്ഷേ എന്റെ ഉള്ളില്‍ രക്തം ചൂടോടെ ഒഴുകുന്നു. മോദിയുടെ സിരകളില്‍ ചുട്ടുപൊള്ളുന്ന സിന്ദൂരമാണ് ഒഴുകുന്നതെന്ന് രാഹുല്‍ പറഞ്ഞു.
'നിങ്ങൾ എന്നോട് ഇത് പറയൂ: 1. തീവ്രവാദത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാക്കുകൾ നിങ്ങൾ എന്തിനാണ് വിശ്വസിച്ചത്?' 2. ട്രംപിന് മുന്നിൽ തലകുനിച്ചുകൊണ്ട് നിങ്ങൾ എന്തിനാണ് ഇന്ത്യയുടെ താൽപ്പര്യങ്ങൾ ത്യജിച്ചത്? 3. നിങ്ങളുടെ രക്തം ക്യാമറകൾക്ക് മുന്നിൽ മാത്രം തിളക്കുന്നത് എന്തുകൊണ്ട്? ഇന്ത്യയുടെ അഭിമാനം നിങ്ങൾ അപകടത്തിലാക്കിയോ?- രാഹുൽ പ്രധാനമന്ത്രിയോട് ചോദിച്ചു.
ഏപ്രില്‍ 22-ലെ ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളില്‍ സൈന്യം പ്രതികാരം ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കുങ്കുമം വെടിമരുന്നായി മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് പാകിസ്ഥാനും തീവ്രവാദികളും കണ്ടതാണ്. സിന്ദൂരം തുടച്ചുമാറ്റാന്‍ പുറപ്പെട്ടവര്‍ മണ്ണില്‍ കലര്‍ന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.