രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് സാനിറ്ററി പാഡ് വിതരണം; ബിഹാറിലെ കോൺഗ്രസ് തന്ത്രം വിവാദത്തിൽ

ബിജെപി നേതാക്കള്‍ ഇത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും, കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്നും ആരോപിച്ചു.

New Update
Untitledtrmpp

ഡല്‍ഹി: ബിഹാറില്‍ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രധാന തിരഞ്ഞെടുപ്പ് തന്ത്രം അവതരിപ്പിച്ച് കോണ്‍ഗ്രസ്. 'പ്രിയദര്‍ശിനി ഉദാന്‍ യോജന' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ 5 ലക്ഷം സ്ത്രീകള്‍ക്ക് സാനിറ്ററി പാഡ് ബോക്‌സുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവും ഉള്‍പ്പെടുത്തി വിതരണം ചെയ്യുകയാണ് കോണ്‍ഗ്രസ്.

Advertisment

പദ്ധതിയുടെ ലക്ഷ്യം ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുക എന്നതാണെങ്കിലും, സാനിറ്ററി പാഡ് കവറുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി, ജെഡിയു തുടങ്ങിയ പാര്‍ട്ടികള്‍ ശക്തമായി വിമര്‍ശിച്ചു.


ബിജെപി നേതാക്കള്‍ ഇത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും, കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്നും ആരോപിച്ചു.

ജെഡിയു നേതാക്കള്‍ ഈ നീക്കം 'വോട്ടിന്റെ വ്യാപാരം' എന്നാണു വിശേഷിപ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ആരോഗ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്നും, മറ്റ് പാര്‍ട്ടികളുടെയും നേതാക്കളുടെ ചിത്രങ്ങള്‍ പല പദ്ധതികളിലും ഉപയോഗിക്കുന്നുണ്ടെന്നും മറുപടി നല്‍കി.

ബിഹാറിലെ സ്ത്രീധനവും ആരോഗ്യവും രാഷ്ട്രീയത്തില്‍ പ്രധാന വിഷയങ്ങളായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടികള്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നത്.


സംസ്ഥാനത്ത് 40,000 സ്‌കൂളുകളില്‍ വെറും 350 സ്‌കൂളുകള്‍ക്ക് മാത്രമാണ് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാനുള്ള സൗകര്യമുള്ളതെന്നും, 80% പെണ്‍കുട്ടികള്‍ക്ക് ഈ അടിസ്ഥാന സൗകര്യം ലഭ്യമല്ലെന്നുമാണ് മഹിളാ കോണ്‍ഗ്രസ് ആരോപണം.


ഇതുപോലെ സാനിറ്ററി പാഡ് വിതരണം കോണ്‍ഗ്രസ് നേരത്തെ കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ട്.

 

Advertisment