ഇന്ത്യ- യു.എസ് വ്യാപാര കരാറിൽ പ്രധാനമന്ത്രിയ്ക്കെതിരെ രാഹുൽ ഗാന്ധി

ഏപ്രില്‍ 2-ന് യു.എസ്. പ്രസിഡന്റ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26% തീരുവ പ്രഖ്യാപിച്ചിരുന്നു. പിന്നീട് 90 ദിവസത്തേക്ക് ഈ താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

New Update
rahul gandhi

ഡല്‍ഹി: ഇന്ത്യ-യു.എസ്. വ്യാപാര കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പരസ്പര താരിഫ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയുള്ള സമയത്താണ് രാഹുലിന്റെ വിമര്‍ശനം.

Advertisment

 'വ്യാപാര കരാറില്‍ മോദി സൗമ്യമായി വഴങ്ങും' എന്നായിരുന്നു രാഹുലിന്റെ ആരോപണം.


ഏപ്രില്‍ 2-ന് യു.എസ്. പ്രസിഡന്റ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26% തീരുവ പ്രഖ്യാപിച്ചിരുന്നു. പിന്നീട് 90 ദിവസത്തേക്ക് ഈ താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു, രാജ്യങ്ങള്‍ക്ക് കരാറിലെത്താന്‍ അവസരം നല്‍കിയിരുന്നു.


കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ നേരത്തെ പറഞ്ഞത്, ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചാലേ അമേരിക്കയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടൂവെന്നാണ്.

വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, പ്രധാനമന്ത്രി മോദി അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുമെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.

 

Advertisment