പൂനെ: സവര്‍ക്കറിനെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ നിന്നും പൂനെ കോടതി ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കി.
2023 മാര്‍ച്ച് 5-ന് ലണ്ടനില്‍ നടന്ന ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി വി.ഡി. സവര്‍ക്കറുടെ അനന്തരവന്റെ മകന്‍ സത്യകി സവര്‍ക്കര്‍ പരാതിപ്പെട്ടിരുന്നു.
ഈ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതും, സവര്‍ക്കറുടെ പാരമ്പര്യത്തെയും പൊതുപ്രതിച്ഛായയെയും തകര്‍ത്തതായും പരാതിയിലുണ്ട്. കേസ് അടുത്തത് ഈ മാസം 29-ലേക്ക് മാറ്റി.
സത്യകി സവര്‍ക്കര്‍ നല്‍കിയ പരാതിക്ക് പിന്നാലെ, സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ ബന്ധുവാണെന്ന് രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
ഗോഡ്‌സെയുമായുള്ള ബന്ധം മറച്ചുവെച്ചുവെന്നും, മഹാത്മാഗാന്ധി വധക്കേസില്‍ വിനായക് സവര്‍ക്കര്‍ കൂട്ടുപ്രതിയായിരുന്നുവെന്നും, എന്നാല്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ വ്യക്തമാക്കി.
സത്യകി സവര്‍ക്കര്‍ തന്റെ പരാതിയില്‍ സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ സവര്‍ക്കറുടെ ചെറുമകനാണ് താന്‍ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പൂനെ കോടതി രാഹുല്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കിയതോടെ കേസില്‍ അടുത്ത നടപടികള്‍ ഈ മാസം 29-ന് നടക്കും.