'നീതിക്കുവേണ്ടി പോരാടുന്നതിനിടെ ഒരു മകൾ മരിച്ചു. ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് സുരക്ഷയും നീതിയുമാണ് ആവശ്യം'. ഭുവനേശ്വറിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി

'നീതിക്ക് വേണ്ടി പോരാടിയ മകളുടെ മരണം പ്രകോപിത കൊലപാതകമാണ്. യുവതി ശബ്ദമുയര്‍ത്തിയത് ലൈംഗിക പീഡനത്തിനെതിരെയായിരുന്നു.

New Update
Untitledodi

ഭുവനേശ്വര്‍: അധ്യാപക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി.

Advertisment

ഒഡീഷയിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലാണ് സംഭവം. യുവ വിദ്യാര്‍ത്ഥിനിയായ സൗമ്യശ്രീ ബിസി തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നതായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പ്രതികരിച്ചു.


'നീതിക്ക് വേണ്ടി പോരാടിയ മകളുടെ മരണം പ്രകോപിത കൊലപാതകമാണ്. യുവതി ശബ്ദമുയര്‍ത്തിയത് ലൈംഗിക പീഡനത്തിനെതിരെയായിരുന്നു.


പകരമായി ലഭിച്ച വസ്തുതകള്‍ അവളെ ഭീഷണിപ്പെടുത്തലും അപമാനവും മാത്രമാണ്. അവള്‍ ആത്മഹത്യ ചെയ്തില്ല  ഇതൊരു രാഷ്ട്രീയ കൊലപാതകമാണ്,' രാഹുല്‍ ഗാന്ധി ആരോപിച്ചു.

'മോദിജി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ കത്തുന്നു, തകര്‍ന്നു പോകുന്നു, മരിക്കുന്നു. നിങ്ങള്‍ ഇപ്പോഴും നിശബ്ദനാണ്. ഈ നിശബ്ദതയ്ക്ക് പകരം ഉത്തരങ്ങള്‍ നല്‍കേണ്ട സമയം എത്തി. ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് സുരക്ഷയും നീതിയുമാണ് ആവശ്യം.' രാഹുല്‍ കുറിച്ചു.

 

Advertisment