ഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതുതായി നിയമിതരായ ജില്ലാ പ്രസിഡന്റുമാരെ അഭിസംബോധന ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് പരിശ്രമക്കുറവ് കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പ് ക്രമക്കേട് കൊണ്ടാണെന്ന് രാഹുല്‍ പറഞ്ഞു.
നിങ്ങള്‍ തോറ്റിട്ടില്ല, നിങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. ഹതിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പക്ഷപാതവും കൃത്രിമത്വവും ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
'അമ്പയര്‍ നിങ്ങളെ നോ ബോളില്‍ ഔട്ട് ചെയ്യുകയായിരുന്നു. വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടിംഗ് നടന്നതും കര്‍ണാടകയിലും മഹാരാഷ്ട്രയിലും വ്യാജ വോട്ടിംഗ് നടന്നതും പോലെ, ഗുജറാത്തിലും വര്‍ഷങ്ങളായി ഇതുതന്നെയാണ് സംഭവിക്കുന്നത്, അതുകൊണ്ടാണ് നിങ്ങള്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത്,' രാഹുല്‍ പറഞ്ഞു.