Advertisment

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നൊ​പ്പം ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​വു​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വ്യ​ക്ത​ത തേ​ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് മൂ​ന്ന് ആ​ഴ്ച​ക്കു​ള്ളി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും കോടതി നിർദേശം. നടപടി സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടുള്ള ബി​ജെ​പി നേ​താ​വിന്റെ ഹർജിയിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Rahul Gandhi upset with 'favouritism'

ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ര​ട്ട പൗ​ര​ത്വ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വ്യ​ക്ത​ത തേ​ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി.

Advertisment

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നൊ​പ്പം ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​വു​മു​ണ്ടെ​ന്ന ഹ​ർ​ജി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ടാ​ണ് കോ​ട​തി വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്.

മൂ​ന്ന് ആ​ഴ്ച​ക്കു​ള്ളി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​ന് പു​റ​മെ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​വും ഉ​ണ്ട്.

അ​തേ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക​ത്തി​ലെ ബി​ജെ​പി നേ​താ​വാ​യ എ​സ്.​വി​ഘ്‌​നേ​ശ് ശി​ശി​റാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ർ​ജി​ക്കാ​ര​ൻ ന​ൽ​കി​യ നി​വേ​ദ​നം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ ഡെ​പ്യു​ട്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി. 2015 ൽ ​ബി​ജെപി ​നേ​താ​വാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യാ​ണ് പ​ർ​ല​മെ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ ആ​ദ്യ​മാ​യി പ​രാ​തി ന​ൽ​കി​യ​ത്.

അ​ന്ന് എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് മു​മ്പാ​കെ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ഈ ​ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ ത​ന്‍റെ പേ​ര് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

Advertisment