ഡല്‍ഹി: 24 സുപ്രധാന കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളെ പുനഃസംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രതിരോധ കാര്യ സമിതിയില്‍ അംഗമാക്കി.
കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിദേശകാര്യ സമിതി ചെയര്‍മാനായും രാം ഗോപാല്‍ യാദവിനെ ആരോഗ്യ സമിതി ചെയര്‍മാനായും നിയമിച്ചു. ഇവരെക്കൂടാതെ ബിജെപി എംപി രാധാമോഹന്‍ സിംഗിനെ പ്രതിരോധ കാര്യ സമിതി ചെയര്‍മാനായി നിയമിച്ചു.
ബിജെപി നേതാവ് രാധാമോഹന്‍ ദാസ് അഗര്‍വാളിനെ ആഭ്യന്തരകാര്യ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. ബിജെപി എംപി ഭര്‍തൃഹരി മഹ്താബിന് ധനകാര്യ പാര്‍ലമെന്ററി സമിതിയുടെ ചുമതല നല്‍കി.
സ്ത്രീകള്‍, വിദ്യാഭ്യാസം, യുവജനങ്ങള്‍, കായികം എന്നീ വിഭാഗങ്ങള്‍ക്കുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ കമാന്‍ഡാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്.
കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐടി കമ്മിറ്റി ചെയര്‍മാനായി ബിജെപി എംപി നിഷികാന്ത് ദുബെയെ നിയമിച്ചു. നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും ഈ കമ്മിറ്റിയില്‍ അംഗമാണ്.