മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി രാഹുൽ ​ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായും രാഹുൽ. വിമർശനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Himachal orders probe after audio defaming Rahul Gandhi played in government bus

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി രാഹുൽ ​ഗാന്ധി.  

Advertisment

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ടാണ് രാഹുൽ ​ഗാന്ധിയുടെ വിമർശനം. 


വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം പ്രവർത്തകസമിതി യോ​ഗത്തിൽ പറഞ്ഞു.


2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്.

വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന്  ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.


വോട്ടർപട്ടികയിൽ നിർബന്ധിതമായി പേര് നീക്കംചെയ്യലോ പേരു ചേർക്കലോ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി.


വൈകുന്നേരം അഞ്ചിന് പുറത്തുവിട്ട വോട്ടെടുപ്പ് കണക്കും അന്തിമ കണക്കും താരതമ്യം ചെയ്യുന്നത് ശരിയല്ല. മ

ഹാരാഷ്ടയിലെ 50 നിയമസഭാ മണ്ഡലങ്ങളിൽ ശരാശരി 50,000 വോട്ടർമാരെ വീതം അധികമായി ചേർത്തെന്ന കോൺഗ്രസിന്റെ ആരോപണം വഴിതെറ്റിക്കുന്നതും വസ്തുതപ്പിഴവുള്ളതുമാണെന്നും കമ്മിഷൻ പ്രതികരിച്ചു.

Advertisment