/sathyam/media/media_files/QBlgLDoui17TfAIIgMSQ.jpg)
ഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ലോക്സഭയില്‍ ശാന്തമായി ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്‍.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ തനിക്ക് 22 നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രമക്കേടുകളില്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധം ഉയര്‍ത്തി.
പ്രതിപക്ഷത്തു നിന്നും രാഹുല്‍ഗാന്ധിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. രാജ്യത്തെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്ന് രാഹുല്‍ പറഞ്ഞു.
ക്രമക്കേടില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ആശങ്കയിലാണ്. വിഷയത്തില്‍ ലോക്സഭ ശാന്തമായി ചര്‍ച്ച നടത്തണം. പാര്‍ലമെന്റിലെ പ്രതിപക്ഷവും ഭരണപക്ഷവും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കേണ്ടതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു
രാജ്യസഭയിലും നീറ്റ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചു. എന്നാല്‍ ചര്‍ച്ച അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ഇരുസഭകളും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us