/sathyam/media/media_files/JOzHsZb8YgKPkl3kvqkY.jpg)
മുംബൈ: തിരഞ്ഞെടുപ്പ് കഴിയും മുമ്പേ പ്രതിപക്ഷം പരാജയം സമ്മതിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില നേതാക്കൾ പാർലമെൻ്റിൽ പ്രവേശിക്കാൻ രാജ്യസഭയുടെ പിൻവാതിൽ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. ജൂൺ 4 ന് ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ സഖ്യം ശിഥിലമാകുമെന്നും അവര്‍ പരസ്പരം പോരടിക്കുമെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അമേഠിയിൽ നിന്ന് ഓടിപ്പോയത് പോലെ വയനാട്ടിൽ നിന്നും രാഹുല്‍ ഗാന്ധിക്ക് ഇറങ്ങിപ്പോരേണ്ടി വരുമെന്നായിരുന്നു മോദിയുടെ പരിഹാസം.
“കോൺഗ്രസിൻ്റെ രാജകുമാരനും അദ്ദേഹത്തിൻ്റെ ടീമും വയനാട്ടിൽ നേരിടുന്ന പ്രതിസന്ധി മനസ്സിലാക്കി. ഏപ്രിൽ 26 ന് അവിടെ തിരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരിക്കുകയാണ്. രാജകുമാരന് സുരക്ഷിതമായ മറ്റൊരു സീറ്റ് അവർ അന്വേഷിക്കും. സഖ്യകക്ഷികൾ പരസ്പരം അധിക്ഷേപിക്കുകയാണ്. സഖ്യകക്ഷികളിൽ ഒരാളായ കേരള മുഖ്യമന്ത്രി അവർക്കെതിരെ (കോൺഗ്രസ്) പൊട്ടിത്തെറിച്ചു'', മോദി പറഞ്ഞു. താന്‍ പോലും പറയാത്ത കാര്യങ്ങളാണ് പിണറായി രാഹുലിനെതിരെ പറഞ്ഞതെന്നായിരുന്നു മോദിയുടെ വാക്കുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us