ലോക്‌സഭ സ്പീക്കറായി ഓം ബിര്‍ള തിരിച്ചെത്തുന്നു; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണം; ഇതാണ് ധാരണയെന്ന് രാഹുല്‍ ഗാന്ധി

ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും പ്രതിപക്ഷവും സ്പീക്കര്‍ സ്ഥാനത്തെ സംബന്ധിച്ച് സമവായത്തിലെത്തിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

New Update
loksabha Untitleddi.jpg

ഡല്‍ഹി: 18-ാം ലോക്സഭ സ്പീക്കറായി ഓം ബിര്‍ള തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും പ്രതിപക്ഷവും സ്പീക്കര്‍ സ്ഥാനത്തെ സംബന്ധിച്ച് സമവായത്തിലെത്തിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

Advertisment

അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്നാണ് ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച നടന്ന ആദ്യ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് എംപിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്നാണ് എന്‍ഡിഎയും പ്രതിപക്ഷവും തമ്മിലുള്ള ധാരണയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Advertisment