Advertisment

'ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു, എനിക്ക് ന​ല്‍​കി​യ സ്നേ​ഹം ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല, എന്നും കൂ​ടെ​യു​ണ്ടാ​കും'; വയനാട്ടിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ഗാന്ധി

New Update
rahul Untitlednc.jpg

ഡ​ൽ​ഹി: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ക​ത്ത് എ​ഴു​തി രാ​ഹു​ൽ ഗാ​ന്ധി. നി​ങ്ങ​ള്‍ എ​നി​ക്ക് വേ​ണ്ടി ചെ​യ്ത​തി​ന് എ​ങ്ങ​നെ ന​ന്ദി പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. നി​ങ്ങ​ള്‍ എ​ന്നും എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ക​ത്തി​ൽ പ​റ​ഞ്ഞു.

Advertisment

വ​യ​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ ത​ന്‍റെ സ​ഹോ​ദ​രി​യാ​യ പ്രി​യ​ങ്ക ഗാ​ന്ധി ഉ​ണ്ടാ​കും. എം​പി എ​ന്ന നി​ല​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് ത​നി​ക്കു ഉ​റ​പ്പു​ണ്ടെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തോ​ട് സ​ത്യം വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ഓ​രോ ദി​വ​സ​വും അ​ധി​ക്ഷേ​പി​ക്ക​പ്പെ​ട്ട​പ്പോ​ഴും വേ​ട്ട​യാ​ട​പ്പെ​ട്ട​പ്പോ​ഴും ത​ന്നെ ചേ​ര്‍​ത്തു നി​ര്‍​ത്തി സം​ര​ക്ഷി​ക്കു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

ത​നി​ക്ക് ന​ല്‍​കി​യ സ്നേ​ഹം ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും രാ​ഹു​ല്‍ കു​റി​ച്ചു. ഏ​റെ ഹൃ​ദ​യ​വേ​ദ​ന​യോ​ടെ​യാ​ണ് മ​ണ്ഡ​ലം ഒ​ഴി​യാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും തു​ട​ര്‍​ന്നും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

 

Advertisment