New Update
/sathyam/media/media_files/2024/11/16/hRNtjRNy9B4BKjYoVCbS.jpg)
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
Advertisment
പരിശോധനയുടെ വീഡിയോയില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തുന്നതും കോണ്‍ഗ്രസ് നേതാവ് സമീപത്ത് നില്‍ക്കുന്നതും കാണാം. ബാഗ് പരിശോധിക്കുന്ന സമയം രാഹുല്‍ഗാന്ധി പാര്‍ട്ടി നേതാക്കളുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഹെലികോപ്റ്റര്‍ നിലത്തിറക്കിയതിനെതിരെ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബാഗ് പരിശോധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us