/sathyam/media/media_files/2025/08/28/untitled-2025-08-28-14-51-44.jpg)
ഡല്‍ഹി: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര' യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കും എതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതായി ആരോപണം. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
ദര്‍ഭംഗയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയായണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക, തേജസ്വി യാദവ് എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ പതിച്ച വേദിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതായി വീഡിയോയില്‍ കാണാം.
എന്നാല്‍, സംഭവം നടക്കുമ്പോള്‍ നേതാക്കള്‍ വേദിയില്‍ ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രി മോദിക്കെതിരെ ഉപയോഗിച്ച ഭാഷ തികച്ചും അസഹനീയം എന്ന് വിശേഷിപ്പിച്ച ബിജെപി കോണ്‍ഗ്രസിനെ ആക്രമിച്ചു, രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
'രാഹുല്‍ ഗാന്ധി, വേദിയില്‍ നിന്ന് പ്രധാനമന്ത്രി മോദിക്കെതിരെ നിങ്ങള്‍ ഉപയോഗിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതുമായ ഭാഷയും അധിക്ഷേപവും തികച്ചും അസഹനീയമാണ്.
ഇതിന് നിങ്ങള്‍ രാജ്യത്തോട് മാപ്പ് പറയണം, ബീഹാറിലെ ജനങ്ങള്‍ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല,' ബിജെപി വക്താവ് നീരജ് കുമാര്‍ പറഞ്ഞു.