‘രാഹുൽ ഗാന്ധി കോമാളി’; എപ്സ്റ്റീനുമായി കൂടിക്കാഴ്ച സ്വകാര്യ നിലയിൽ, സർക്കാർ ബന്ധമില്ല; ബജറ്റ് ചര്‍ച്ചയിലെ ആരോപണങ്ങൾക്ക് മറുപടിയായി ഹർദീപ് സിംഗ് പുരിയുടെ രൂക്ഷ വിമർശനം

New Update
RAHUL HARDEEP

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രാഹുൽ ഗാന്ധി ഒരു 'കോമാളി'യാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. 

Advertisment

ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളിൽ തന്റെ പേര് ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എട്ടു വർഷം ന്യൂയോർക്കിലുണ്ടായിരുന്ന സമയത്ത് ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്ന് മന്ത്രി വിശദീകരിച്ചു. അന്ന് താൻ സർക്കാരിന്റെ ഭാഗമായിരുന്നില്ലെന്നും ഒരു സ്വകാര്യ വ്യക്തി എന്ന നിലയിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി. 

മെയ്ക്ക് ഇൻ ഇന്ത്യയെ പരിചയപ്പെടുത്താനാണ് ശ്രമിച്ചതെന്നും എപ്സ്റ്റീന്റെ മറ്റ് ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ പഠിക്കാതെ രാഹുലും പ്രിയങ്കയും ബഹളം വെക്കുകയാണെന്നും ഹർദീപ് സിംഗ് പുരി കുറ്റപ്പെടുത്തി

Advertisment