/sathyam/media/media_files/2024/12/09/0FKtskk7sj9YdVjqoCDy.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി ബിജെപി നേതാവ് രാഹുല്‍ നര്‍വേക്കര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊളാബയില്‍ നിന്നുള്ള 47 കാരനായ എംഎല്‍എ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ കീഴില്‍ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രമുഖനായ രാഹുല്‍ നര്‍വേക്കര്‍ തൊഴില്‍പരമായി അഭിഭാഷകനാണ്.
2019ല്‍ ആദ്യമായി എംഎല്‍എയായ അദ്ദേഹം ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹീരാ നവാജി ദേവസിയെ 48,500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
രാഹുല്‍ നര്‍വേക്കര്‍ മുമ്പ് ശിവസേനയുമായും എന്‍സിപിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ശിവസേന യൂത്ത് വിംഗിന്റെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ ശിവസേനയ്ക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റ് നിഷേധിക്കപ്പെട്ടു.
നര്‍വേക്കര്‍ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് സുരേഷ് നാര്‍വേക്കര്‍ ഒരു കൗണ്‍സിലറായിരുന്നു.
/sathyam/media/media_files/2024/12/09/j4fpm2I8rfpnkY5N5bXG.jpg)
എന്‍സിപിയില്‍ നിന്നുള്ള നിയമസഭാംഗവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനും സ്പീക്കറുമായിരുന്ന രാംരാജെ നായിക്-നിംബാല്‍ക്കറാണ് ഭാര്യാപിതാവ്
ശിവസേനയ്ക്കൊപ്പം 15 വര്‍ഷം ചെലവഴിച്ച ശേഷം 2014-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നര്‍വേക്കര്‍ പാര്‍ട്ടി വിട്ടു.
തുടര്‍ന്ന് എന്‍സിപിയില്‍ ചേര്‍ന്നു. മാവല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് എന്‍സിപി അദ്ദേഹത്തെ മത്സരിപ്പിച്ചു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us