ഇത് 'വിദേശ സംസ്കാരം'! രാഹുലിനെയും പ്രിയങ്കയേയും 'ഭാരത സംസ്കാരം' പഠിപ്പിക്കാനുറച്ച് ബിജെപി മന്ത്രിമാർ: ഇരുവരുടെ സ്നേഹപ്രകടനം അതിര് കടക്കുന്നുവെന്ന് അധിക്ഷേപം

ഇന്ന് പ്രതിപക്ഷ നേതാവ് തന്റെ സഹോദരിയെ പരസ്യമായി ചുംബിക്കുന്നു. ഇത് വിദേശ സംസ്കാരത്തിന്റെ സ്വാധീനമാണ്

New Update
1421207-rahul-priyanka.webp

ഭോപാൽ: ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിക്കും എതിരെ അധിക്ഷേപ പരാമർശങ്ങളുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രിമാർ. 

Advertisment

ഇരുവരും  തമ്മിലുള്ള സ്നേഹ പ്രകടനത്തിനെതിരെതിരെയാണ് ബിജെപി മന്ത്രിമാർ പരസ്യമായി രം​ഗത്ത് വന്നത്. സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയെന്ന് ഇരുവരെയും വിമർശിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയ് പറഞ്ഞു. കൈലാഷിനെ പിന്തുണച്ച് മന്ത്രിസഭയിലെ മറ്റൊരു അംഗമായ വിജയ് ഷായും രംഗത്തെത്തി.

ഇന്ന് പ്രതിപക്ഷ നേതാവ് തന്റെ സഹോദരിയെ പരസ്യമായി ചുംബിക്കുന്നു. ഇത് വിദേശ സംസ്കാരത്തിന്റെ സ്വാധീനമാണ്. നമ്മുടെ പാരമ്പര്യത്തിൽ, ആളുകൾ സഹോദരിയുടെ വീട്ടിൽ വെള്ളം പോലും കുടിക്കാറില്ല’’ – എന്നായിരുന്നു കൈലാഷ് വിജയ് പറഞ്ഞത്.

'ഇത് നമ്മുടെ സംസ്കാരമല്ല. നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഇത് പഠിപ്പിക്കുന്നില്ല. അവർ എന്ത് പഠിപ്പിച്ചാലും അത് പൊതുസ്ഥലങ്ങളിലല്ല, സ്വന്തം വീടുകളിലാണ് പരിശീലിപ്പിച്ചത്’ – എന്നായിരുന്നു വിജയ് ഷായുടെ പ്രസംഗം.

സഹ എംഎൽഎ കാഞ്ചൻ തൻവേയെ ചൂണ്ടിക്കാണിച്ചു കൊണ്ട്  അവൾ തന്റെ യഥാർഥ സഹോദരി കൂടിയാണെന്ന് വിജയ് ഷാ പറഞ്ഞു. അതിനാൽ താൻ അവളെ പരസ്യമായി ചുംബിക്കുമോ. ഇന്ത്യൻ സംസ്കാരവും നാഗരികതയും ഇത് പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Advertisment