/sathyam/media/media_files/2026/02/07/untitled-2026-02-07-15-07-11.jpg)
മുളന്തുരുത്തി: മുളന്തുരുത്തി ചെങ്ങോലപ്പാടത്തെ റെയിൽ മേൽപ്പാലത്തിൻ്റെ ഉപരിതലം വീണ്ടും പൊളിഞ്ഞ് ഇളകി കുഴികൾ രൂപപ്പെട്ടു. ഡക്ക് സ്ലാബിന് മുകളിലെ വിയറിംഗ് കോട്ടാണ് പൊളിഞ്ഞത്. ഡക്ക് സ്ലാബിന് മുകളിൽ കമ്പികൾ അപകടകരമായി പുറത്തേക്ക് തള്ളിയ നിലയിലാണ് ഇപ്പോൾ.
പതിറ്റാണ്ടുകളോളം മുളന്തുരുത്തി, ചെങ്ങോലപ്പാടം ലവൽ ക്രോസിന് ഇരുവശവും അക്ഷമയോടെ വാഹനങ്ങളുമായി കാത്ത് കിടന്നിരുന്ന ജനങ്ങളുടെ ചിരകാല ആവശ്യമായിരുന്നു ചെങ്ങോലപ്പാടത്ത് റെയിൽ മേൽപ്പാലം ഉണ്ടാകണം എന്നുള്ളത്. മുളന്തുരുത്തിയിലെ ജനങ്ങളുടെ അര നൂറ്റാണ്ടിന്റെ കഠിന പരിശ്രമത്തിന് ശേഷം റെയിൽ മേൽപ്പാല നിർമ്മാണത്തിന് അനുമതി ലഭിച്ചപ്പോൾ ആദ്യം നിർമ്മിച്ചത് മേൽപ്പാലം ആയിരുന്നു.
അപ്രോച്ച് റോഡിന് അനുമതി ലഭിക്കുന്നതിന് മുമ്പ് നിർമ്മിച്ച പാലം തൂണും താങ്ങി നിന്നത് ഏതാണ്ട് അര ദശാബ്ദമായിരുന്നു. അപ്രോച്ച് റോഡിൻ്റെ സ്ഥലം എടുപ്പ്, സ്ഥാപിത താല്പര്യങ്ങൾ മൂലം നീണ്ടു നീണ്ടു പോവുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/02/07/untitled-2026-02-07-15-07-41.jpg)
ജനങ്ങൾക്ക് വേണ്ടി ഒരു പദ്ധതി ആവിഷ്കരിക്കുമ്പോൾ ഉണ്ടാകേണ്ട ദീർഘവീക്ഷണത്തോടെയുള്ള പഠനം ഈ പാലത്തിന്റെ കാര്യത്തിൽ ഉണ്ടായിരുന്നില്ല എന്ന് കാണാം. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരമില്ലായ്മയാലും, അശാസ്ത്രീയമായ നിർമിതിയാലും ആണ് പാലം പൊളിഞ്ഞ് ഇളകുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/02/07/untitled-2026-02-07-15-13-58.jpg)
പാലത്തിൻ്റെ ഡെക്ക് സ്ലാബിന് മുകളിലെ വിയറിംഗ് കോട്ടിന് മതിയായ കനം ഇല്ലാത്തത് കൊണ്ടാകാം ഉപരിതലം പൊളിയുന്നതിന് ഒരു കാരണം. പാലം പണി തീർന്ന ശേഷം കോൺക്രീറ്റിന് വേണ്ടത്ര നനവ് കിട്ടിയില്ലെങ്കിലും വിയറിംഗ് കോട്ട് ഇളകാൻ സാധ്യതയുണ്ട്.
കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച സിമൻറിന്റെ ഗുണനിലവാരം മോശമായാലും വിയറിംഗ് കോട്ട് വിണ്ട് കീറിയെന്ന് വരാം. പാലത്തിൻ്റെ എക്സ്പാൻഷൻ ഗ്യാപ്പ് ഫില്ല് ചെയ്തപ്പോൾ ഉണ്ടായ പിഴവും പൊളിഞ്ഞ് ഇളകലിന് കാരണമായേക്കാം.
/filters:format(webp)/sathyam/media/media_files/2026/02/07/untitled-2026-02-07-15-12-50.jpg)
ഏതാനും മാസം മുമ്പ് പാലത്തിൻ്റെ വിയറിംഗ് കോട്ട് പൊളിഞ്ഞിളകിയത് സംബന്ധിച്ച്, സത്യം ഓൺലൈൻ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ വാർത്ത വരികയും, അധികൃതർ പരിശോധിച്ച് താൽക്കാലികമായി കുഴികൾ അടപ്പിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ചെറിയ ചെറിയ കുഴികൾ ഉണ്ടാവുകയും വാഹനങ്ങൾ കയറിയിറങ്ങി, കുഴികൾ ഓരോ ദിവസവും വലുതായിക്കൊണ്ടിരിക്കുകയുമാണ്.
ആർഓബി അധികൃതർ അടിയന്തരമായി മേൽപ്പാലം സന്ദർശിച്ച് വിയറിംഗ് കോട്ടിലെ തകരാറുകൾ ശാശ്വതമായി പരിഹരിക്കണമെന്ന് മുളന്തുരുത്തി പൗരാവലി ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us