ഡല്‍ഹി: ജമ്മുവില്‍ നിന്ന് പഞ്ചാബിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ വ്യാഴാഴ്ച രാവിലെ ജമ്മു കശ്മീരിലെ കതുവ ജില്ലയില്‍ പാളം തെറ്റി. കനത്ത മഴയെ തുടര്‍ന്ന് കതുവയിലെ ലഖന്‍പൂര്‍ പ്രദേശത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ വീണതാണ് അപകടത്തിന് കാരണം.
മഴ മൂലമാണ് മണ്ണിടിച്ചിലുണ്ടായത്. അതിനാല്‍ എല്ലാ മണ്ണും ട്രാക്കിലേക്ക് ഒഴുകി വന്നതാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമായതെന്ന് റെയില്‍വേ ട്രാക്ക്മാന്‍ രാം ബഹാദൂര്‍ പറഞ്ഞു.
അപകടം നടന്നതിനെത്തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ബാധിച്ച റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.