/sathyam/media/media_files/2025/12/06/indian-railway-2025-12-06-08-45-42.jpg)
ഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. മെയില്‍, എക്‌സ്പ്രസ് ടിക്കറ്റുകളുടെ വിലയിലാണ് വര്‍ധന.
ഈ നിരക്ക് വര്‍ധന ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രത്യേകിച്ച് ട്രെയിനില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇനി യാത്രാ ചെലവുകള്‍ക്കായി കൂടുതല്‍ പണം നല്‍കേണ്ടിവരും.
ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരും. എന്നാല്‍ 215 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക്, ഓര്‍ഡിനറി ക്ലാസില്‍ കിലോമീറ്ററിന് 1 പൈസയും മെയില്‍/എക്‌സ്പ്രസ് നോണ്‍-എസി, എസി ക്ലാസുകളില്‍ കിലോമീറ്ററിന് 2 പൈസയും വര്‍ദ്ധിക്കും.
ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഈ ട്രെയിന്‍ നിരക്ക് വര്‍ധനയിലൂടെ നല്ലൊരു തുക ലഭിക്കും. ഈ മാറ്റത്തിലൂടെ 600 കോടിയിലധികം രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി റെയില്‍വേ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us