ഡൽഹി: തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റിംഗ് സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി).
ഏപ്രിൽ 15 മുതൽ സമയം പുനഃക്രമീകരിക്കുന്നുണ്ടെന്നും സമയം മാറിയെന്നും ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെട്ടതിനെ തുടർന്നാണ് സോഷ്യൽ മീഡിയ വഴി ഇക്കാര്യം റെയിൽവേ വ്യക്തമാക്കിയത്.
എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി സമൂഹമാധ്യമത്തിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പ്രചരിച്ചിരുന്നു.
എന്നാൽ അത്തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഐആർസിടിസി വ്യക്തമാക്കി.