അഴിമതിയിൽ പൊലിഞ്ഞ മേൽക്കൂര ! രത്‌നഗിരി റെയില്‍വേ സ്റ്റേഷനിൽ ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച മേല്‍ക്കൂര കാറ്റടിച്ചപ്പോൾ നിലംപൊത്തി; നിര്‍മാണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് യാത്രക്കാർ - വീഡിയോ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
G

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ ദിവസങ്ങള്‍ മുമ്പ് നിര്‍മിച്ച മേല്‍ക്കൂരയും ക്ലാഡിങ്ങും ശക്തമായ മഴയിലും കാറ്റിലും തകര്‍ന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടപ്പാക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്.

Advertisment

വീഡിയോ കാണാം...https://twitter.com/Komal_Indian/status/1843212568825135358?s=19

ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയുടെ ഏകദേശം 15 മുതല്‍ 20 ചതുരശ്ര അടി വരെ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

പുതിയതായി നിർമിച്ച മേല്‍ക്കൂരയുടെ നിര്‍മാണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് യാത്രക്കാര്‍ അടക്കം ചോദ്യങ്ങള്‍ ഉന്നയിക്കുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സ്ട്രെക്ചറിന്റെ ക്ലാഡിങ് അടക്കം തകര്‍ന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി നടത്തുന്നതിനാല്‍ നാശനഷ്ടങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് കൊങ്കണ്‍ റെയില്‍വേ വക്താവ് പറഞ്ഞു.

Advertisment