New Update
/sathyam/media/media_files/2025/01/11/YKgKiiRR2TboTP73XbwG.jpg)
ഡൽഹി: ഉത്തർപ്രദേശിൽ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണു. ഒട്ടേറെ തൊഴിലാളികള്‍ കുടുങ്ങികിടക്കുകയാണ്.
Advertisment
കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മാണം നടന്ന രണ്ടാം നിലയുടെ ഭാഗമാണ് തകര്‍ന്നത്. ഇതുവരെ പതിനാലോളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് പൊലീസും നാട്ടുകാരുമടക്കമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതേകുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് അയ്യായിരം രൂപയും സഹായധനം നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.