/sathyam/media/media_files/2026/01/18/untitled-2026-01-18-11-15-19.jpg)
ഡല്‍ഹി: 2026 ജനുവരി മുതല്‍ സര്‍വീസ് ആരംഭിക്കുന്ന പുതിയ അമൃത് ഭാരത് II എക്‌സ്പ്രസ് ട്രെയിനുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ഉടന്‍ പ്രഖ്യാപിക്കും.
റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, നിലവിലുള്ള അമൃത് ഭാരത് ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായ നിരക്കുകളും ബുക്കിംഗ് നിയമങ്ങളുമായിരിക്കും ഈ പുതിയ ട്രെയിനുകള്‍ക്ക് ബാധകമാകുക.
പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:
1. പുതുക്കിയ നിരക്ക് ഘടന: അടിസ്ഥാന നിരക്കില്‍ മാറ്റമില്ലെങ്കിലും, മിനിമം ചാര്‍ജ് ഈടാക്കുന്ന ദൂരപരിധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
സ്ലീപ്പര്‍ ക്ലാസ്: കുറഞ്ഞത് 200 കിലോമീറ്റര്‍ ദൂരത്തെ നിരക്ക് നല്‍കണം. അതായത് സ്ലീപ്പര്‍ ക്ലാസിലെ ഏറ്റവും കുറഞ്ഞ നിരക്ക് 149 രൂപ ആയിരിക്കും.
സെക്കന്‍ഡ് ക്ലാസ്: കുറഞ്ഞ ദൂരപരിധി 50 കിലോമീറ്റര്‍ ആണ് (കുറഞ്ഞ നിരക്ക് 36 രൂപ).
റിസര്‍വേഷന്‍ ചാര്‍ജുകളും സൂപ്പര്‍ഫാസ്റ്റ് ചാര്‍ജുകളും ഇതിന് പുറമെ പ്രത്യേകമായി ഈടാക്കും. ഒരാള്‍ 100 കിലോമീറ്റര്‍ മാത്രമേ യാത്ര ചെയ്യുന്നുള്ളൂ എങ്കിലും സ്ലീപ്പര്‍ ക്ലാസില്‍ 200 കിലോമീറ്ററിന്റെ മിനിമം ചാര്‍ജ് നല്‍കേണ്ടി വരും.
2. ആര്‍.എ.സി ടിക്കറ്റുകള്‍ ഉണ്ടാകില്ല: അമൃത് ഭാരത് II എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ ക്ലാസില്‍ വലിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ ഈ ട്രെയിനുകളില്‍ ആര്‍എസി ടിക്കറ്റുകള്‍ ലഭ്യമാകില്ല. ബുക്കിംഗ് ആരംഭിക്കുന്നത് മുതല്‍ എല്ലാ ബര്‍ത്തുകളും കണ്‍ഫേംഡ് ടിക്കറ്റുകളായി മാത്രമേ യാത്രക്കാര്‍ക്ക് നല്‍കൂ. എന്നാല്‍ ജനറല്‍ (അണ്‍റിസര്‍വ്ഡ്) സെക്കന്‍ഡ് ക്ലാസിലെ പഴയ നിയമങ്ങള്‍ മാറ്റമില്ലാതെ തുടരും.
3.സ്ലീപ്പര്‍ ക്ലാസില്‍ ഇനി മൂന്ന് വിഭാഗം ക്വാട്ടകള്‍ മാത്രമേ ലഭ്യമാകൂ: (സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക്) . മറ്റ് ക്വാട്ടകളൊന്നും ഈ ട്രെയിനില്‍ ബാധകമായിരിക്കില്ല.
4. ലോവര്‍ ബര്‍ത്ത് മുന്‍ഗണന: മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കും ലോവര്‍ ബര്‍ത്തുകള്‍ നല്‍കുന്നതിന് റെയില്‍വേ മുന്‍ഗണന നല്‍കും.
60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള പുരുഷന്മാര്‍ക്കും 45 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്കും ലഭ്യതയ്ക്ക് അനുസരിച്ച് ലോവര്‍ ബര്‍ത്തുകള്‍ അനുവദിക്കാന്‍ ശ്രമിക്കും.
സീറ്റ് ലഭിച്ചിട്ടില്ലാത്ത ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കും സിസ്റ്റം ലോവര്‍ ബര്‍ത്തുകള്‍ക്ക് മുന്‍ഗണന നല്‍കും.
5. ഡിജിറ്റല്‍ പേയ്‌മെന്റും റീഫണ്ടും: ടിക്കറ്റ് ബുക്കിംഗിലും റീഫണ്ടിലും വലിയ മാറ്റങ്ങളാണ് വരുന്നത്.
റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്കുള്ള പേയ്‌മെന്റുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മാത്രമേ സ്വീകരിക്കൂ. കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റിന് തന്നെയായിരിക്കും മുന്‍ഗണന.
ടിക്കറ്റ് റദ്ദാക്കിയാല്‍ 24 മണിക്കൂറിനുള്ളില്‍ റീഫണ്ട് നല്‍കുന്ന പുതിയ പോളിസി ഉടന്‍ നിലവില്‍ വരും. ഡിജിറ്റല്‍ പേയ്‌മെന്റ് സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ പഴയ നിയമങ്ങള്‍ പ്രകാരം മാത്രമേ റീഫണ്ട് ലഭിക്കൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us