കൊൽക്കത്തയിൽ കനത്ത മഴ, റോഡുകളിൽ വെള്ളം കയറി, വൈദ്യുതാഘാതമേറ്റ് ഏഴ് മരണം

നിരവധി പ്രദേശങ്ങളില്‍ റോഡുകളും വീടുകളും മാര്‍ക്കറ്റുകളും വെള്ളത്തില്‍ മുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തു. 

New Update
Untitled

ഡല്‍ഹി:  കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും ജീവിതം ദുരിതത്തിലാക്കി കനത്ത മഴ. നിരവധി സ്ഥലങ്ങള്‍ മുട്ടോളം വെള്ളത്തില്‍ മുങ്ങി, ഗതാഗതം സ്തംഭിച്ചു. മഴയ്ക്കിടെ ഏഴ് പേര്‍ വൈദ്യുതാഘാതമേറ്റത് മരിച്ചത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. 

Advertisment

ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മഴ കനത്ത നാശനഷ്ടമുണ്ടാക്കിയത്. നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും പല വീടുകളിലേക്കും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലേക്കും വെള്ളം കയറുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


മൂന്ന് മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 185 മില്ലിമീറ്റര്‍ മഴ പെയ്തു, വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ മഴയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

മൊത്തത്തില്‍, 24 മണിക്കൂറിനുള്ളില്‍ 247.5 മില്ലിമീറ്റര്‍ മഴ പെയ്തു, നിരവധി പ്രദേശങ്ങളില്‍ റോഡുകളും വീടുകളും മാര്‍ക്കറ്റുകളും വെള്ളത്തില്‍ മുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തു. 

Advertisment