കനത്ത മഴയില്‍ തമിഴ്നാട്ടിലെ താമ്രപര്‍ണി നദി കരകവിഞ്ഞു, വെള്ളപ്പൊക്കത്തിന് സാധ്യത. ജാഗ്രതാ മുന്നറിയിപ്പ്

താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചു.

New Update
river Untitled

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പ്. താമ്രപര്‍ണി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisment

നദിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ശ്രീവൈകുണ്ഠം മേഖലയില്‍ തൂത്തുക്കുടി ജില്ലാ ഭരണകൂടം വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.

താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചു.


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് തമിഴ്നാട്ടില്‍ മഴ ശക്തമായത്. 14 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് തീവ്രമഴയാണ് പ്രവചിക്കുന്നത്


ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ധര്‍മ്മപുരി, കരൂര്‍, കടലൂര്‍, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കല്‍, തിരുച്ചി, തഞ്ചാവൂര്‍, തിരുനെല്‍വേലി, കൂടാതെ പുതുച്ചേരിയിലുമാണ് അവധി പ്രഖ്യാപിച്ചത്.

Advertisment