ഡൽഹിയിൽ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് സീസണിന്റെ ശരാശരിയേക്കാൾ 1.3 ഡിഗ്രി കുറവാണെന്ന് ഐഎംഡി അറിയിച്ചു

New Update
Untitlediranmissi

ഡൽഹി: ഡൽഹിയിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഇടിമിന്നലും സഹിതം മഴയ്ക്ക് സാധ്യതയുള്ളതിനാൽ 'യെല്ലോ' അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്.

Advertisment

ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് സീസണിന്റെ ശരാശരിയേക്കാൾ 1.3 ഡിഗ്രി കുറവാണെന്ന് ഐഎംഡി അറിയിച്ചു. വൈകിട്ട് 5.30-ന് കുറഞ്ഞ താപനില 28.4 ഡിഗ്രി സെൽഷ്യസായിരുന്നു.


ശനിയാഴ്ച നഗരത്തിൽ കാറ്റിനൊപ്പം 0.1 മില്ലിമീറ്റർ നേരിയ മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പ്രകാരം, പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും, കുറഞ്ഞത് 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.