ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും മൺസൂൺ ഒമ്പത് ദിവസം മുമ്പേ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കനത്ത മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ചാര്‍ ധാം യാത്ര അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

New Update
Untitledmissileee

ഡല്‍ഹി: രാജ്യമെമ്പാടും മണ്‍സൂണ്‍ ഒന്‍പത് ദിവസം മുമ്പേ എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പതിവ് സമയമായ ജൂലൈ 8-നു മുമ്പ് തന്നെ, ജൂണ്‍ 29-ന് രാജസ്ഥാന്‍, പശ്ചിമ ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി ഐഎംഡി അറിയിച്ചു.

Advertisment

ശനിയാഴ്ചയും ഞായറാഴ്ചയും ഡല്‍ഹി-എന്‍സിആറില്‍ ഇടിയോടുകൂടെ നേരിയതും മിതമായതുമായ മഴ പെയ്തു. രോഹിണി, പിതംപുര, കരവാല്‍ നഗര്‍, രജൗരി ഗാര്‍ഡന്‍, ദ്വാരക, ഐജിഐ വിമാനത്താവളം, തലസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 


ഹരിയാനയിലെയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെയും നോയിഡ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴയും ഇടിമിന്നലും ഉണ്ടായി. ചില സ്ഥലങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ എത്തി.

അതേസമയം, കനത്ത മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ചാര്‍ ധാം യാത്ര അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.


ബദരീനാഥ്, കേദാര്‍നാഥ് തീര്‍ത്ഥാടകരെ ശ്രീനഗറിലോ രുദ്രപ്രയാഗിലോ തടഞ്ഞുവെച്ചിരിക്കുകയാണ്. യമുനോത്രി, ഗംഗോത്രി തീര്‍ത്ഥാടകരെ വികാസ്‌നഗറും ബാര്‍കോട്ടും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഗര്‍വാള്‍ കമ്മീഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ അറിയിച്ചു.


ആരാധനാലയങ്ങളിലുള്ള തീര്‍ത്ഥാടകരെ സുരക്ഷാ നടപടികളോടെയാണ് തിരികെ കൊണ്ടുവരുന്നത്.

ഇന്ത്യയില്‍ സാധാരണയായി മണ്‍സൂണ്‍ ജൂണ്‍ അവസാനത്തോടെയാണ് രാജ്യത്ത് മുഴുവന്‍ എത്തുന്നത്, എന്നാല്‍ ഇത്തവണ ഒന്‍പത് ദിവസം മുമ്പേ തന്നെ കാലവര്‍ഷം വ്യാപിച്ചതാണ് പ്രത്യേകത.

 

Advertisment