ഉത്തരേന്ത്യയെ സ്തംഭിപ്പിച്ച മഴക്കെടുതിയിൽ നിരവധി മരണം, പ്രധാന റോഡുകളും വീടുകളും വെള്ളത്തിനടിയിലായി

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന പഞ്ചാബില്‍ 29 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു

New Update
Untitled

ഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ റോഡുകള്‍ വെള്ളത്തിനടിയിലാകുകയും, പ്രളയ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. 


Advertisment

നിരവധി വീടുകള്‍ ഒലിച്ചുപോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘവിസ്‌ഫോടനം മൂലമുണ്ടായ തുടര്‍ച്ചയായ പ്രളയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും നിരവധി പേര്‍ മരിച്ചു, നിരവധി പേരെ കാണാതായിട്ടുമുണ്ട്.


അതേസമയം, സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന പഞ്ചാബില്‍ 29 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലെ ദേശീയ തലസ്ഥാന മേഖലയിലും സമാനമായ ദൃശ്യങ്ങള്‍ കണ്ടു. 

നദി കരകവിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറി. സമീപത്തുള്ള ബാരേജുകള്‍ നിരന്തരം വെള്ളം തുറന്നുവിടുന്നതിനാല്‍ കൂടുതല്‍ ഭീഷണിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment