/sathyam/media/media_files/2025/08/31/deccanherald_2024-08-11_sblgol17_file7wjssmp6e1khtrc76m3-2025-08-31-18-38-47.jpg)
ന്യൂഡൽഹി: ഇന്ത്യയിൽ സെപ്റ്റംബർ മാസത്തിൽ ശരാശരിയേക്കാൾ കൂടുതലായ മഴ ലഭിക്കാനാണ് സാധ്യതയെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. രാജ്യത്ത് 109 ശതമാനം മഴ രേഖപ്പെടാമെന്നാണ് പ്രവചനം.
സെപ്റ്റംബറിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മിന്നൽ പ്രളയം തുടങ്ങി അപകട സാധ്യതകൾ ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനകം തന്നെ വടക്കൻ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ റെക്കോർഡ് മഴ ലഭിച്ചതായും റിപ്പോർട്ട് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തരാഖണ്ഡിൽ, ഹരിയാന, ഡൽഹി, രാജസ്ഥാൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കൂടുതലാണെന്നും, അതിനാൽ ദുരന്തനിവാരണ നടപടികൾ ശക്തിപ്പെടുത്തണമെന്ന് മുന്നറിയിപ്പ് നൽകി.
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ശരാശരിയേക്കാൾ 6 ശതമാനം അധികം മഴ ലഭിച്ചു. വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മാത്രം 34 ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് മാസത്തിൽ 2001നുശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
സെപ്റ്റംബറിൽ രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും കനത്ത മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.