Advertisment

കനത്ത മഴ: തെലങ്കാനയിൽ അച്ഛനും മകളും അടക്കം ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു; ആന്ധ്രാപ്രദേശിൽ ഇതുവരെ എട്ട് മരണം ഔദോഗീകമായി സ്ഥിരീകരിച്ചു, തെലങ്കാനയിൽ സ്ഥിരീകരിച്ചത്‌ 16 മരണം

ലേറിൽ ഹെലികോപ്റ്റർ വഴി കുട്ടിയെ രക്ഷിച്ചു, അമ്മയും അച്ഛനും മരിച്ചു

New Update
andra Untitledsar

ഹൈദരബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായി. ആന്ധ്രാപ്രദേശിൽ ഔദോഗീകമായി ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചു.

Advertisment

തെലങ്കാനയിൽ 16 പേരുടെ മരണവും സ്ഥിരീകരിച്ചു. തെലങ്കാനയിൽ അച്ഛനും മകളും അടക്കം ഒരുകുടുംബത്തിലെ രണ്ടുപേർ മരിച്ചു. കനത്ത മഴയിൽ വിജയവാഡ നഗരം പൂർണ്ണമായി ഒറ്റപ്പെട്ടു. നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായി നിലച്ചു.

കനത്ത മഴയിൽ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി.

അതിനാൽ, വിജയവാഡയിൽ നിന്ന് വാറങ്കലിലേക്കും വാറങ്കലിൽ നിന്ന് വിജയവാഡയിലേക്കും ഡൽഹിയിൽ നിന്ന് വിജയവാഡയിലേക്കുമുള്ള എല്ലാ ട്രെയിനുകളും നിർത്തിവച്ചു.

വെള്ളം കയറിയതിനാൽ വിജയവാഡ-ഹൈദരാബാദ് എൻഎച്ച് 65 പലയിടത്തും അടച്ചു. ഇതുകാരണം ആയിരക്കണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങികിടക്കുകയാണ്. 

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഐടി കമ്പനികളോടും കോർപ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിർദേശം നൽകി.

അതേസമയം, പലേറിൽ ഹെലികോപ്റ്റർ വഴി കുട്ടിയെ രക്ഷിച്ചു, അമ്മയും അച്ഛനും മരിച്ചു. കുട്ടികളെ ആദ്യം എയർലിഫ്റ്റ് ചെയ്ത് പിന്നീട് മുതിർന്നവരെ എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം.

 വ്യോമസേനയുടെ ഹെലികോപ്റ്റർ തിരിച്ചെത്തിയപ്പോഴേക്ക് വീട് പൂർണമായും വെള്ളത്തിലേക്ക് തകർന്ന് വീണിരുന്നു.

 

Advertisment