ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

നവംബര്‍ 22 ന് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഒരു താഴ്ന്ന മര്‍ദ്ദം വികസിക്കുമെന്നും അത് നവംബര്‍ 24 ഓടെ ഒരു ന്യൂനമര്‍ദ്ദമായി മാറുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

New Update
Untitled

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ച ഒരു ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 22 ന് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഒരു താഴ്ന്ന മര്‍ദ്ദം വികസിക്കുമെന്നും അത് നവംബര്‍ 24 ഓടെ ഒരു ന്യൂനമര്‍ദ്ദമായി മാറുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Advertisment

വെള്ളിയാഴ്ച പുറത്തിറക്കിയ ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഈ ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാനും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

Advertisment